Monday, December 31, 2012

Sunday, July 8, 2012

ഡിസംബറിലെ  അവസാന രാത്രി 


ഒരു വര്ഷം കൂടി മരിക്കുന്നു
വീണ്ടുമൊരു പുതുവര്‍ഷ സംഗീതമുയുരുന്നു
പോയ്‌ പ്പോയ ദൂഖങ്ങളും
പോയ്‌ പ്പോയ സുഖങ്ങളും
ഓര്‍ത്തിടുന്നു ഞാനൊരിക്കല്‍  കൂടി 
ഓര്‍മതന്‍   അവസാന പേജും
ഒതുക്കി  വെക്കുന്നതിനു  മുന്‍പേ...

വിഹ്വലനിമിഷങ്ങളും
വിശേഷ നിമിഷങ്ങളും
ഒരിക്കലും മറക്കാനാവാത്ത
ഒരുപാടു  അനുഭവങ്ങളും
ഒരിക്കല്‍ കൂടി നിറ  കണ്ണുകളാല്‍
വായിച്ചിടുന്നു.

തകര്‍ന്നുടയുന്ന കുപ്പിവളകളുടെ
ആര്‍ദ്ര സംഗീതവും
തകര്‍ന്നടിയുന്ന ജീവിതസ്വപ്ന വിഷാദ ഗീതവും
എന്നെ  ഞാനാക്കിയ  ദിനങ്ങളും 
എനിക്ക് നീ തന്ന സ്വപ്നങ്ങളും
എന്നുന്നും വേദന നിറയും ഓര്‍മ്മകളായി
എന്നില്‍ നീറി പുകഞ്ഞിടുന്നു .
അകലെയൊരു  മഞ്ഞക്കിളി
ആത്മാവിന്‍ സന്ദേശങ്ങളും
പുതുവര്‍ഷത്തിന്‍  പുത്തന്‍
യഥാര്ത്യങ്ങളും  പേറി യാത്രക്കൊരിങ്ങിടുന്നു .

മയങ്ങിടട്ടെ ഞാന്‍,
എന്റെ മുറ്റത്തു കനകാംബരത്തി -
ലേറ വൈകാതെ മഞ്ഞകിളിയെത്തും
എനിക്കു നഷ്ടപെട്ട ദിനങ്ങളും
എന്നില്‍ മരിക്കുന്ന ഓര്‍മകളും
നേര്‍ത്തയീ മഞ്ഞവെളിച്ചത്തിനു താഴെ
ചേര്‍ത്ത് വെച്ചൊരു   കുടാക്കി  ഞാന്‍  മയങ്ങട്ടെ
ഒരു പുത്തന്‍   യാഥാര്‍ത്യമായെത്തു-
മൊരു ശീതള പ്രഭാതവും കാത്തു
ഞാന്‍ മയങ്ങട്ടെ.

Sunday, April 22, 2012

ഗാനം

 ഗാനം

സത്യവും നീതിയും തേടിയീയാത്ര
സംവത്സരങ്ങള്‍ നീളുന്നയാത്ര
ദേശ ദേശാന്തരങ്ങള്‍ പടരുമീ യാത്ര
"ദേശ സീമകള്‍ കടന്നോരീ യാത്ര".

കാലുകിലടിറന്ന കര്മാപദങ്ങളില്‍
കാവ്യം രചിക്കും സത്യമാന്ത്രക്ഷരങ്ങള്‍
ശാന്തിയും ധര്‍മവും തേടുമീയാത്രയില്‍
ജീവമാന്ത്രക്ഷരങ്ങള്‍ മുഴങ്ങിടിന്നു .

ഗ്രാമഗ്രാമാന്തര വീഥികള്‍തോറും
സത്യാന്വേഷണത്തിന്‍ കാല്പാടുകള്
രക്തദാഹര്തരം ശത്രുക്കള്‍ വാഴുമ്പോള്‍
 മര്‍ത്ത്യരെ ഒന്നാക്കും ശാന്തി ഗീതം.

(രഘുപതി രാഘവ രാജാറാം
പതീതപാവന സീതാറാം )
ഈശ്വര്‍ അള്ള തേരാ നാം
സബ്കോ സമ്മതി ദേ ഭഗവാന്‍ ) 

Friday, March 30, 2012

പ്രണയസുനാമി



ഒരു മഴത്തുള്ളിയായ് നെറുകയില്‍ ചുംബിച്ചു
അരുവിയായ് മാറിലൂടെ ഒഴുകിയോഴുകി
ഒരു പുഴയായ് കുത്തിയൊലിച്ചു
സമുദ്രത്തില്‍ ലയിച്ച
നിന്റ്റെ പ്രണയ സുനാമിയില്‍
എത്ര കൈ കാലിട്ടടിച്ചIട്ടും
എനിയ്ക്കു രക്ഷപെടാന്‍ കഴിഞ്ഞില്ല .....
വലിയ നീന്തല്‍കാരനായിട്ടും.